Monday, April 17, 2006

തുടരട്ടെ ഞനീ യാത്ര

സ്കൂള്‍ ജീവിതത്തിന്‍റെ അവസാന നാളില്‍ എന്‍റെ ഡയറിത്താളില്‍ കൂറിച്ചിട്ട ആദ്യാക്ഷരങ്ങള്‍ ഓര്‍മയില്‍ വരുന്നു.
“ജീവിതം ക്ഷണികമാണ്.അല്പമെങ്കിലും ദൈവ നിശ്ചയാല്‍ അവന്‍റെ അനന്തമായ യാത്രയില്‍ അവന്‍ അഭിമുഖീകരിക്കുന്ന എത്ര എത്ര മുഖങ്ങള്‍.”
ഇന്ന്,ഈ യൌവനത്തിന്‍റെ തീക്ഷണതയില്‍, ജീവിക്കാനായ് ഒരു പ്രവാസി ആയപ്പോള്‍, കണ്ടു കഴിഞ്ഞ മുഖങ്ങള്‍ ഓര്‍മയുടെ നെരിപ്പോടിലമരുന്നു.
കണ്ടുകൊണ്ടിരിക്കുന്നവരും മനസ്സിലേറ്റിയവരും ജീവിതത്തിലെ വര്‍ണ്ണവൈവിദ്ധ്യങ്ങുളുടെ, ഒപ്പം വൈരുദ്ധ്യങ്ങളുടെ പാഠ പുസ്തകമാവുന്നു. കാണാനുള്ള മുഖങ്ങളെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഇനിയും കാണാത്ത ആത്മാവിനെ തേടിയാണ് ഈ യാത്ര. യാത്രയില്‍ പകലും രാത്രിയും വരുന്നു; നന്മയും തിന്മയും പോലെ. പ്രകറ്തിയില്‍ രാത്രിക്കും പകലിനും ഒരേ തൂക്കം. എന്നില്‍ ഇളകിയാടുന്ന നന്മ തിന്മകളുടെ ത്രാസില്‍ ചെകുത്തന്‍റെ പൊട്ടിച്ചിരി, മാലഖയുടെ കണ്ണൂനീര്‍. മുഖം നഷ്ട്പ്പെട്ട ഞാന്‍
അലയുകയാണ്. വഴിയറിയാതെ കാറ്റില്‍ അലയുന്ന അപ്പൂപ്പന്‍ താടി പോലെ. മരണം എന്‍റെ മുഖത്തെ വീണ്ടെടുത്തേക്കാം. അതുവരെ തുടരട്ടെ ഞനീ യാത്ര.