Monday, April 24, 2006

യാദേന്‍ ....

അവള്‍ സൌമ്യ, ചിത്ര എന്നത് original, പിന്നെന്തിന് അനാമിക എന്ന് സ്വയം എഴുതുന്നു എന്നെനിക്കറിയില്ല. അവള്‍ അങ്ങിനെയാണ്… ചില പ്രവ്ര്ത്തികള്‍ക്ക് No meaning.. പേര് എത്രയോ ആവട്ടെ, ഞാന്‍ പ്റഞ്ഞ് വരുന്നത് ഇവള്‍ എന്‍റെ friend ആണ്. ഒരു quote ഉദ്ദരിച്ചോട്ടെ ഞാനിവിടെ.
“A friend is someone who reaches for your hand, but touches your heart"
ഹ്രദയത്തില്‍ സ്പര്‍ശിക്കാതെ കൈവിട്ട സൌഹ്രദങ്ങള്‍ , ഹ്രദയത്തില്‍ സ്പര്‍ശിച്ചിട്ടും കാലിടറിയ സൌഹ്രദങ്ങള്‍, എന്നിവക്കിടയില്‍ ഹ്രദയത്തില്‍ ജീവിക്കുന്ന സൌഹ്രദമായി നിലനില്‍ക്കുന്ന a real friendship. ഒരര്‍ത്ഥത്തില്‍ എല്ലാവരും friends ആണ്; അത് അങ്ങനെയല്ല എന്ന് അവര്‍ തെളിയിക്കുന്നത് വരെ (Everyone is a friend, until they prove otherwise). അങ്ങനെ തെളിയിച്ച സൌഹ്രദങ്ങളിലെ spelling mistake ഞാന്‍ Back space അടിച്ച് Clear ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ തന്നെ, യാതൊരു spell & grammatical checking ഇല്ലാതെ സൌഹ്രദത്തിന്‍റെ Dictionary യില്‍ automatically Add ആയ A green friendship.
ഇവിടെ ഞാന്‍ ഒരു ‘അജ്നബി’ ആകുന്നതിന് മുമ്പ് (പ്രവാസി എന്ന പദം എന്‍റെ മനസ്സില്‍ irritation ഉണ്ടക്കുന്നത് കൊണ്ടും, ഞങ്ങള്‍ NRI-ക്കാര്‍ ഇവിട്ത്ത്കാര്‍ക്ക് ‘അജ്നബികള്‍’ ആയത് കൊണ്ടും ആ പദത്തെ തന്നെ ഞാന്‍ കൂട്ടുപിടിച്ചോട്ടെ.) സ്വദേശത്ത് ചില ബന്ധുക്കളും മറ്റും Party തന്ന് സത്കരിച്ചിരുന്നു (ആ Party-കള്‍ എന്നെ ഒരു പ്രവാസി എന്ന ‘മദ്ധ്യവര്‍ഗജീവിയായി’ പ്രഖ്യാപിക്കുന്നതിന്‍റെ ആദ്യ പടികള്‍ ആയിരുന്നു എന്ന് ഇന്ന് ഞാന്‍ ഞെട്ടലോടെ ഓര്‍ക്കുന്നു). ഈ പാര്‍ട്ടിയെ പറ്റി ഞാന്‍ പറഞ്ഞുവരുന്നത് എന്തെന്നാല്‍, ഇതു പോലൊരു പാര്‍ട്ടിയൊരുക്കി എന്‍റെ ഈ ഫ്രണ്ട് എനിക്കൊരു memorable gift-തന്നു. yes, that was ഏക് സുന്ദര്‍ ഗാനാ ഹും ! ശേഷം എന്‍റെ ആദ്യ വിമാനയാത്ര തുടങ്ങുന്നതിന്‍റെ രണ്ടു നാള്‍ മുന്‍പ് എന്‍റ് വീട്ടില്‍ വെച്ച് ഞാന്‍ രണ്ടു ഗിഫ്റ്റ് കൂടി സ്വീകരിച്ചു. മനോഹരമായ ഒരു കൊച്ചു വയലിന്‍ ആയിരുന്നു ഒന്ന്.(എന്‍റെ കൂറുമ്പന്‍ അനിയന്‍ അവരുടെ മുമ്പില്‍ വെച്ച് തന്നെ അതിന്‍റെ പരിപ്പ് എടുത്തിരുന്നു). രണ്ടാമത്തേത് ‘YAADIEN‘ ആയിരുന്ന്. ആ നോട്ട് ബുക്ക് എന്നെ ഏല്പ്പിക്ക്മ്പോള്‍ ഇത് ഇവിടെ വെച്ച് തുറക്കരുതെന്ന് അവള്‍ പറഞ്ഞിരുന്നു. പിന്നെ ഒരു ചോദ്യം “ എനിക്കുള്ള സമ്മാനമെവിടെ ?”. ഒരു നിമിഷം ചിന്തിച്ച് ഞാന്‍ എം.ടി. യുടെ ‘മഞ്ഞ്’ അവള്‍ക്ക് നേരെ നീട്ടിയപ്പോള്‍ നീ ഇതിലെന്തെങ്കിലും എഴുതിയിട്ട് താ എന്നവള്‍. ഞനെന്തോ എഴുതി ‘മഞ്ഞ്’ അവള്‍ക്ക് നല്‍കി. ആ സൌഹ്രദത്തിന്‍റെ മഞ്ഞ് ഇന്നും എന്നില്‍ ശീതളിമയായി പെയ്തൊഴിയാതെ അങ്ങിങ്ങായി പറ്റി പിടിച്ചിരിക്കുന്നു. എന്നെങ്കിലുമൊക്കെ ഫോണ്‍ ചെയ്യുമ്പോള്‍ ഞാന്‍ ആദ്യം അന്വേഷിക്കുന്നത് അവളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും പിന്നെ സംസാരിക്കുന്നത് ‘യാദേന്‍’ എന്ന സ്മരണകളെ കുറിച്ചൂമായിരിക്കും. ഈയിടെയായി മൊത്തത്തില്‍ ഒരു മൂകത അവളുടെ സംസാരത്തില്‍ നിന്നും എഴുത്തില്‍ നിന്നും എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു; പ്രത്യേകിച്ച് അവളുടെ പ്രണയത്തെ കുറിച്ചന്വേഷിക്കുമ്പേള്‍ …). ഇന്നും ആ കൈയ്യെഴുത്ത് പ്രതി എന്‍റെ സന്തതസഹചാരിയാണ് (എന്‍റെ അശ്രദ്ധ ചില പേജുകളില്‍ പടര്‍ന്ന നീല മഷിയായി കാണാമെങ്കിലും…) പക്ഷെ Yaadein 30 Page, Or Yaadein 30 Page-ല് അവള്‍ ആവശ്യപ്പെട്ട പോലെ ഒഴിഞ്ഞ് കിടക്കുന്ന് തളുകളില്‍ എനിക്കൊന്നും കുറിക്കാനായില്ല. എഴുതാനിരിക്കുമ്പോള്‍ ജന്മസിദ്ധമായ മടി എന്നെ വിലക്കുന്നു. എങ്കിലും ഞാന്‍ മൌനമായി ഇന്നും പ്രാര്‍ത്ഥഇക്കുന്നു.“അവര്‍ക്ക് വിവാഹ സമ്മാനമായി തന്നെ ഇതെനിക്ക് തിരിച്ചുകൊടുക്കാന്‍ കഴിയണേ....”

യാദേന്‍ സ്കാന്‍ പേജുകള്‍ താഴെ..
Photo Bucket Links:-
Yaadein 1 Page, Yaadein 2 Page, Yaadein 3 Page, Yaadein 4 Page, Yaadein 5 Page, Yaadein 6&7 Page, Yaadein 8 Page, Yaadein 9 Page, Yaadein 10&11&12 Page, Yaadein 13&14&15 Page, Yaadein 16 Page,
Yaadein 17 Page, Yaadein 18 Page, Yaadein 19 Page, Yaadein 20 Page, Yaadein 21 Page, Yaadein 22 Page, Yaadein 23 Page, Yaadein 24 Page, Yaadein 25 Page, Yaadein 25 Page, Yaadein 26 Page, Yaadein 27 Page, Yaadein 28 Page, Yaadein 29 Page, Yaadein 30 Page, Yaadein 31 Page.

Flickr Links:-
Yaadein 1 Page, Yaadein 2 Page , Yaadein 3 Page, Yaadein 4 Page, Yaadein 5 Page, Yaadein 6&7 Page, Yaadein 8 Page, Yaadein 9 Page, Yaadein 10&11&12 Page, Yaadein 13&14&15 Page, Yaadein 16 Page, Yaadein 17 Page, Yaadein 18 Page, Yaadein 19 Page, Yaadein 20 Page, Yaadein 21 Page, Yaadein 22 Page, Yaadein 23 Page, Yaadein 24 Page, Yaadein 25 Page, Yaadein 26 Page, Yaadein 27 Page, Yaadein 28 Page, Yaadein 29 Page, Yaadein 30 Page, Yaadein 31 Page

8 comments:

ചില നേരത്ത്.. said...

സുഹൃത്തേ..

ഫ്ലിക്കര്‍ ബ്ലോക്കാ.. ഒന്നും കാണുന്നില്ല.. അതിനാല്‍ ഒന്നും മനസ്സിലാകുന്നുമില്ല.

ഫൊട്ടോ ബക്കറ്റോ അങ്ങിനെയേതാണ്ടാണ് ഫോട്ടോ പുലികള്‍ ഉപയോഗിക്കുന്നത്..

ഒന്നു മാറ്റി ചെയ്യാമോ?

aneel kumar said...

:)
എന്ത്? സൌദിയില്‍ ഫ്ലിക്കര്‍ തുറന്നിട്ടിരിക്കുകയാണെന്നോ?
കാര്യങ്ങള്‍ ആകെ തലതിരിഞ്ഞോ?

‘സ്പന്ദന’ത്തിനു വന്ദനം.

Kalesh Kumar said...

ഫ്ലിക്കര്‍ ബ്ലോക്കാ.അതിനാല്‍ ഒന്നും മനസ്സിലാകുന്നുമില്ല.
സൌദിയില്‍ ഫ്ലിക്കര്‍ തുറന്നിട്ടിരിക്കുകയാണെന്നോ? !!!!

ശെഫി said...

ബ്ലൊഗിലെ എന്റെ നാട്ടുകാരാ.........എഴുത്തുകള്‍ നന്നാവുന്നു

Kalpak S said...

സൗമ്യ ഒരു അനുഗ്രഹീത കലാകാരി ആണു മുജീബ്‌..
I have all the 31 pages with me... gr8.

ജസീര്‍ പുനത്തില്‍ said...

herat touch.. words keep it mujeeb saaaaaab.

Ramya said...

എനിക്ക് നന്നേ ഇഷ്ടപെട്ടു.
എന്നിരുന്നാലും ഒന്ന് പറയാതിരിക്കുന്നതെങ്ങിനെ..
ഒരിക്കലും പെണ്‍കുട്ടികളെ പരിധി വിട്ട് സ്നേഹിക്കരുത്
ഉപദേശമായി കരുതെരുതെന്ന് പ്രത്യേഗം ഉണര്‍ത്തുന്നു.

Unknown said...

ellaarum comment ayakkunnu... appo nhanum enthengilum ayakkande? pedikkenda... its me... ur sister anamika....